ads

banner

Thursday, 4 April 2019

author photo

 നല്ല ചൂടുകാലത്തെ ചൂടന്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങളാണ് കേരളത്തില്‍. പ്രചരണത്തിനു കൊഴുപ്പേകാന്‍ വിവാദങ്ങളും വിശേഷങ്ങളും ഇതിനോടകം നിരവധി എത്തിക്കഴിഞ്ഞു . രാഹുല്‍ ഗാന്ധിയും രാഘവനും പ്രളയവും രമ്യയും സുരേഷ്ഗോപിയും ഒക്കെ ഇതിനോടകം തന്നെ ഓരോപാര്‍ട്ടിയുടെയും പ്രചരണ ആയുധങ്ങള്‍ ആയിക്കഴിഞ്ഞു ...തിരഞ്ഞെടുപ്പിന്റെ തിരകള്‍ കേരളത്തില്‍ ഇത് വരെ  ഇങ്ങനെയൊക്കെയാണ് 

കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് ആണ് ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധയിലേക്ക് കേരളത്തെ എത്തിച്ചിരിക്കുന്നത് . സ്വന്തം മണ്ഡലമായ അമേട്ടിയില്‍ മത്സരിക്കാതെ സ്മൃതി ഇറാനിയെ ഭയന്ന് കണ്ടം  വഴി ഓടിയെന്നു ഒരു വിഭാഗം...ബി ജെ പിയെ തോല്പ്പിക്കണ്ടവര്‍ അത് ചെയ്യാതെ കേരളത്തില്‍ വന്നു ഇടതു പക്ഷത്തിനു എതിരെ പോരാടുന്നു എന്ന് മറ്റൊരു വിഭാഗം . ഒന്നും കൂസാതെ രാഹുല്‍ ഗാന്ധിയും ഒപ്പം സഹോദരി പ്രിയങ്കയും ചിരിച്ച മുഖവുമായി വയനാട്ടിലേക്ക് എത്തിക്കഴിഞ്ഞു. പരിഹസിക്കുന്നവരോടും എതിരാളികളോടും രാഹുല്‍ പറയുന്നു  കേരളത്തില്‍ നിന്ന് മത്സരിക്കാനുള്ള കാരണം ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ്. കേന്ദ്ര സര്‍ക്കാരും മോദിയും ആര്‍എസ്എസും ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തേയും ഭാഷയേയും കടന്നാക്രമിക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ട്. അതിനെതിരെ ഇന്ത്യ എന്നാല്‍ ഒന്നാണെന്ന സന്ദേശം പകരുകയാണ് എന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.സിപിഎമ്മിലെ എന്റെ സഹോദരന്മാരും സഹോദരിമാരും ഇപ്പോള്‍ എനിക്കെതിരെ സംസാരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം. സിപിഎമ്മിന്റെ വിമര്‍ശനങ്ങളെ താൻ സന്തോഷത്തോടെ നേരിടും. എന്നാല്‍ എന്റെ പ്രചാരണത്തില്‍ ഒരിക്കലും സിപിഎമ്മിനെതിരെ ഒരു വാക്കു പോലും പറയില്ലെന്നും  രാഹുല്‍ പറഞ്ഞു.


രാഹുലിനെ പോലെ ലേറ്റ് ആയനെലും ലെറ്റേസ്റ്റ് ആയി വന്ന ബി ജെ പി സ്ഥാനര്തിയാണ്. നടനും അവതാരകനും  സര്‍വോപരി  സാമൂഹിക പ്രവര്‍ത്തകനും  മോധിയുടെ അടിമ എന്ന് അസൂയാലുക്കള്‍ പറയുന്ന രാജ്യസഭാങ്ങമായ സുരേഷ് ഗോപി .  സിനിമയിലെ ഹരം കൊള്ളിക്കുന്ന തന്റെ ഡയലോഗുകള്‍ പോലെ ഒരെണ്ണം പ്രചരണ വേളയിലും കാചിക്കൊണ്ടാണ് സുരേഷ് ഗോപി വാര്‍ത്തയിലേക്ക് എത്തിയത് --- മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളി തരുമെന്ന് കരുതിയോ

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.എല്ലാ അക്കൌണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ വീതം ഇടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ കുറിച്ച പരാമര്‍ശിക്കവേയാണ് സുരേഷ് ഗോപി വിവാദമായ പരാമര്‍ശം നടത്തിയത്.  പതിനഞ്ച് ലക്ഷം കൊണ്ടുവായെന്ന് പറയുന്നവരോട് പുച്ഛമാണെന്നും. ഹിന്ദി അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണമെന്നും സുരേഷ് ഗോപിയുടെ വീഡിയോയിൽ പറയുന്നു.

ഇടതുപക്ഷത്തിനു തിരഞ്ഞെടുപ്പുകാലത്ത്‌ പ്രഹരവുമായി എത്തിയത് അമിക്കാസ്  ക്യൂറിയുടെ റിപ്പോര്‍ട്ടാണ്.  കേരളത്തിലുണ്ടായ  മഹാപ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ല ഡാം മനെജുമെന്റിലുണ്ടായ പിഴവാണെന്ന്എന്നാണ് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നത്

ഈ റിപ്പോര്‍ട്ടിനെ തങ്ങള്‍ നേരത്തെ ഉയര്‍ത്തിയ പ്രളയം മനുഷ്യ നിര്‍മ്മിതമാണ് എന്ന വാദത്തിന്റെ സാധൂകരണമാണ് എന്നു പറഞ്ഞ് യു ഡി എഫ് നേതാക്കള്‍ രംഗത്ത് എത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നും 480 പേരുടെ മരണത്തിന് ഉത്തരം പറയണം എന്നുമാണ് പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡണ്ടും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അമിക്കസ് ക്യൂറി അഡ്വ. ജേക്കബ് പി അലക്സിന്റെ കോണ്‍ഗ്രസ്സ് ബന്ധം ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഇടതു മുന്നണി. എന്ത് കിട്ടിയാലും അപ്പോള്‍ ട്രോളുന്ന വൈദ്യുതി മന്ത്രി വാര്‍ത്തയ്ക്കു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട്  ക്ഷോഭിച്ചത് മറ്റൊരു ക്ഷീണമായി . 

കോഴിക്കോട് ലോകസഭ മണ്ഡലത്തിലെ സ്ഥാനര്തിയാണ് ഇക്കുറി കൊണ്ഗ്രസ്സിനു പണി കൊടുത്തത് . ഒരു ഹിന്ദി ചാനല്‍  നടത്തിയ സ്ട്രിംഗ് ഓപ്പറേഷനില്‍  കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ അഞ്ചു കോടി ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തു വന്നു 

തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്.ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാ​ഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം പുറത്തു വരുന്ന വാര്‍ത്തകള്‍ രാഘവന്‍ നിഷേധിച്ചു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കി. ചാനലിനെതിരെ പോലീസ് കമ്മീഷണർക്കും ജില്ലാ കലക്ടർക്കും പരാതി നൽകി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് എം.കെ രാഘവൻ വ്യക്തമാക്കി.


സ്വന്തം പേരിലുള്ള കേസുകളുടെ എണ്ണം എത്രയാന്ന് പോലും നിശ്ചയമില്ല കേരളത്തിലെ രണ്ട പ്രമുഖ ബി ജെ പി സ്ഥാനര്തികള്‍ ഈ എണ്ണം തെറ്റിയതിന്റെ  പേരില്‍  വീണ്ടും പത്രിക സമര്‍പ്പിക്കുകയാണ് ശോഭ സുരേന്ദ്രനും  കെ സുരേന്ദ്രനും. 

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ  സുരേന്ദ്രനെതിരെ കൂടുതൽ ക്രിമനൽ കേസുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സഹാചര്യത്തിൽ, പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു രണ്ടാമതും പത്രിക  സമര്‍പ്പിച്ചത് . നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ 20 ക്രിമിനൽ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്. എന്നാൽ 242 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്നാണ് സർക്കാർ  ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് . ഇതിനു പിന്നാലെ   ശോഭാ സുരേന്ദ്രന്റെ പത്രികയിലും ഗുരുതര പിഴവ്.  ശബരിമല ഹര്‍ത്താലും സമരങ്ങളുമായി ബന്ധപ്പെട്ട നാല്‍പ്പതു കേസുകളാണ് ശോഭാ സുരേന്ദ്രന് മേല്‍ ചുമത്തിയിട്ടുള്ളത് . ചാലക്കുടിയിലെ ബി ജെ പി സ്ഥാനര്തിയായ എ എന്‍ രാധാകൃഷ്ണനും ഇതേ കുരുക്കിലാണ് . രാധാകൃഷന് എതിരെ നൂറ്റിനാല്‍പ്പത്തിയാറു  കേസുകള്‍ കൂടി ചുമത്തിയിട്ടുണ്ട് . ഈ സാഹചര്യത്തിലാണ്  നാമനിര്‍ദേശ പത്രിക വീണ്ടും സമര്‍പ്പിച്ചത് . 


ആലത്തൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ  ഹരിദാസ്‌ ആണ് മറ്റൊരു താരം.   രമ്യ ഹരിദാസിനെ അപമാനിക്കുന്ന രീതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ മോശമായ പരാമര്‍ശം നടത്തിത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു 

പരാതിയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനെതിരെ പോലീസ് തെളിവ് ശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി പരാതിക്കാരിയില്‍ നിന്നും പോലീസ് വിശദമായി തെളിവെടുത്തു.  സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമെ ദളിത് യുവതിക്കെതിരെയുള്ള അധിക്ഷേപം കൂടിയായാണ് പരാതി നല്‍കിയിട്ടുള്ളത്.


രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ദേശാഭിമാനി എഴുതിയ എഡിറ്റോറിയല്‍ ആയിരുന്നു മറ്റൊരു വിവാദത്തിനു തിരികൊളുത്തിയത് 

കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്നാണ് എഡിറ്റോറിയലിന്റെ ഹെഡിംഗ്. രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് പരാമര്‍ശിച്ചത് ദേശാഭിമാനിക്ക് ക്ഷീണം വരുത്തി. എന്നാല്‍  മുഖപ്രസംഗത്തിൽ പപ്പു സ്ട്രൈക്ക് എന്ന വിശേഷണം കടന്നുവന്നത് അനുചിതമായിപോയെന്ന് റസിഡന്റ് എഡിറ്റർ പി എം മനോജ് അറിയിച്ചു .ജാഗ്രതക്കുറവ് കൊണ്ടുണ്ടായ പിശകാണ് അത്. ഇക്കാര്യം പരിശോധിച്ച് തിരുക്കാൻ മടിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചുവെന്ന് കാട്ടി മുഖപ്രസംഗത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. വി ടി ബൽറാം എംഎല്‍എയും എഴുത്തുകാരി ശാരദക്കുട്ടിയും അടക്കം നിരവധിപേർ രംഗത്ത് വന്നിരുന്നു.


 എഐസിസി മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്   കൊണ്ഗ്രസ്സിനു ഏറ്റ പ്രഹരമായിരുന്നു 

. പുൽവാമ ആക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടും ആകർഷിച്ചുവെന്നും ടോം വടക്കൻ വ്യക്തമാക്കി. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്. പക്ഷെ ടോം വടക്കന്‍ അത്ര വലിയ നേതാവ് അല്ലെന്നു പ്രതികരിച്ചായിരുന്നു രാഹുല്‍ ഗാന്ധി ആ ആഘാതം  മറച്ചു പിടിച്ചത് 

വിവാദങ്ങളുടെ ഇടയില്‍  ചിരി പടര്‍ത്തിയത്  അല്‍ഫോണ്‍സ് കണ്ണന്താനം ആയിരുന്നു  . മണ്ഡലം മാറി  വോട്ട്  ചോദിക്കുക, വോട്ടു തേടി കോടതിയില്‍ എത്തുക, ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വല്ലാത്ത ചില പ്രചരണ രീതികള്‍ 

 എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രിയെ വേണമെങ്കില്‍ തനിക്ക് വേട്ട് ചെയ്യണമെന്നാണ് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന. 
 ഇപ്പോഴിതാ ഫെയ്സ്ബുക്കിൽ അദ്ദേഹം പങ്കുവച്ച ചിത്രമാണ് സൈബർ ലോകത്തെ പുതിയ ചർച്ച. ടൈം മാഗസിന്റെ കവര്‍ പേജിൽ കണ്ണന്താനത്തിന്റെ ചിത്രമുള്ള പോസ്റ്റാണ് അദ്ദേഹം പങ്കുവച്ചത്. എന്നാൽ ഇത് ഫോട്ടോഷോപ്പാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുവിഭാഗം. 1994ൽ പുറത്തിറങ്ങിയ മാഗസിനിൽ കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാണ് സംശയത്തിന് ഇടയാക്കിയതും. ഇതു കണ്ടെത്തിയവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.


ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി   8 നാള്‍ അവിശേഷിക്കുമ്പോള്‍  ജനങ്ങളെ ചിന്തിപ്പിക്കാനും തിരിച്ചറിവിനും ഓരോ വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരികയാണ് . നാക്ക് പിഴയ്ക്കുന്ന  നേതാക്കന്മാരും    അബദ്ധം പിണയുന്നവരും അഴിമതിക്കാരും   അങ്ങനെ നിരവധി ആരോപണങ്ങള്‍ ഒരുപക്ഷെ യാഥാര്‍ത്യങ്ങള്‍ . കുത്തുമ്പോള്‍ സൂക്ഷിച്ചു കുത്തുക. നവോധനം , ആചാര സംരക്ഷണം മതേതര ഇന്ത്യ ഇങ്ങനെ പലതും മനസില്‍ ഓര്‍ത്തു വച്ച് വോട്ടു ചെയ്യുക .  

 


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement