ലഖ്‌നൗ: റായ്ബറേലിയിലെ പാര്‍ട്ടി എംഎല്‍എ അദിതി സിങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്കാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടാബര്‍ രണ്ടിന് നടന്ന പ്രത്യേക നിയസഭാ സമ്മേളനത്തില്‍ അദിതി സിങ് പങ്കെടുത്തതാണ് പരാതിക്കാധാരം. പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്‌കരിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എംഎല്‍എ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദിതി സിങ് അഭിനന്ദിച്ചിരുന്നു. ലഖ്‌നൗവില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ ശാന്തി യാത്രയില്‍ നിന്ന് അവര്‍ വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 22 മുതല്‍ 24 വരെ നടന്ന പാര്‍ട്ടി പരിശീലന പരിപാടിയില്‍ നിന്നും അവര്‍ വിട്ട് നിന്നു. ഇതേ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിനും അവര്‍ മറുപടി നല്‍കിയിരുന്നില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon