തിരുവനന്തപുരം:മണല്‍ കടത്തിയതിനെ തുടര്‍ന്ന് മുന്‍ സിഡ്‍കോ എംഡി സജി ബഷീര്‍നെതിരെ കേസ്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും കരാറുകാരുമായി ഒത്തു കളിച്ച് അനുവദിച്ചതിലും കൂടുതല്‍ മണല്‍ കടത്തിയതിനെ തുടര്‍ന്ന് മുന്‍ സിഡ്‍കോ എംഡി സജി ബഷീര്‍ ഉള്‍പ്പെടെ 6 പേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സിഡ്‍കോ ഡെപ്യൂട്ടി മാനേജര്‍ അജിതിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മേനംകുളത്തെ സര്‍ക്കാര്‍ ഭൂമിയിലെ മണല്‍ നീക്കം ചെയ്യാന്‍ കരാര്‍ ലഭിച്ച സിഡ്‍കോ, അനുമതി ലഭിച്ചതിനെക്കാള്‍ കോടിക്കണക്കിന് രൂപയുടെ മണല്‍ ഇവിടെനിന്നും കടത്തിയെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍ . 11,31,00,000 രൂപയുടെ ക്രമക്കേടിന് ചുക്കാന്‍ പിടിച്ചത് അന്നത്തെ സിഡ്‍കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയിരുന്നു.
ഉപകരാറുകാരുമായി ഒത്തുകളിച്ച് സര്‍ക്കാരിന് നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തല്‍ . കഴിഞ്ഞ മാസം സെപ്തംബര്‍ 24-ന് സജി ബഷീറിനെതിരായ പ്രോസിക്യൂഷന്‍ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‍പി അബ്ദുള്‍ റഷീദ് ഡയറക്ടര്‍ക്ക് നല്‍കി. അടുത്ത മാസം ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. ആറു മാസം കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയില്ല. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്‍ജര്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന സാമ്പത്തിക പരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ സര്‍ക്കാര്‍ കോടികളുടെ അഴിമതിക്കേസിലെ പ്രതിക്കുവേണ്ടി ഒളിച്ചു കളി നടത്തിയെന്ന് നേരത്തേ മാധ്യമങ്ങള്‍ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തതാണ്.
2012-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഏപ്രിലിലാണ്. 15 വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് സജി ബഷീര്‍ . വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അന്വേഷണങ്ങളില്‍ ഇതുരെ തീരുമാനമായിട്ടില്ല. സസ്പെന്‍റ് ചെയ്യപ്പെട്ടിരുന്ന സജി ബഷീറിനെ വീണ്ടും കെല്‍പാം എംഡി സ്ഥാനത്ത് സര്‍ക്കാര്‍ നിയോഗിച്ചത് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ പുറത്താക്കുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon