പത്തനംതിട്ട: ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ അയ്യപ്പനെ പരാമര്‍ശിച്ച സത്യവാങ്മൂലം മാറ്റി പുതിയത് സമര്‍പ്പിക്കുമെന്നും സത്യവാങ്മൂലം നല്‍കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പ്രളയവും സ്ത്രീ പ്രവേശനവും അയ്യപ്പന്‍ നേരത്തെ അറിഞ്ഞുവെന്നും ഇതിലൂടെയുണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാന്‍ അയ്യപ്പന്‍ തുറന്നുതന്ന വഴിയാണ് ധനലക്ഷമി ബാങ്കിന്റെ ബോണ്ടിലെ നിക്ഷേപമെന്നുമായിരുന്നു ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇത് വിവാദമായ സാഹചര്യത്തിലാണ് നിലവില്‍ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്. കോടതിയില്‍ ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത് തെറ്റാണെന്നും മാത്രമല്ല ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.
മാത്രമല്ല അയ്യപ്പനെ പരാമര്‍ശിക്കുന്ന തരത്തില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടിയിരുന്നില്ല എന്നാണ് ഞങ്ങള്‍ കരുതുന്നത്. അത് മാറ്റി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇത്തരമൊരു സത്യവാങ്മൂലം നല്‍കാനിടയായ സാഹചര്യം അന്വേഷിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ വിശദമായി പരിശോധിച്ച് അതിനാവശ്യമായ നടപടി എടുക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും പദ്മകുമാര്‍ വിശദീകരിച്ചു. അതോടൊപ്പം സത്യവാങ്മൂലം നല്‍കിയത് അറിഞ്ഞിരുന്നില്ല എന്ന സൂചനയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. അതായത് ഉദ്യോഗസ്ഥര്‍ തയ്യാറാക്കി നല്‍കിയ സത്യവാങ്മൂലം തിരുത്തി നല്‍കുമെന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണെന്നും വ്യ്കതമാണ്. യുക്തിക്ക് നിരക്കാത്ത ഒരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയതെങ്ങനെയെന്നതിന് പദ്മകുമാര്‍ വിശദീകരണം നല്‍കുന്നില്ല. അതേസമയം കോടതിയില്‍ നിലനില്‍ക്കാത്ത വാദങ്ങള്‍ മാറ്റി പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്.
This post have 0 komentar
EmoticonEmoticon