കായംകുളം: പത്തുവയസ്സുകാരനോടും സിപിഎം ക്രൂരത അഴിഞ്ഞാടുന്നു. കഴിഞ്ഞ ദിവസം രാത്രി കണ്ണമ്പള്ളി ഭാഗത്ത് വെച്ച് സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഗുണ്ടാസംഘം കുട്ടിയുടെ കൈ തല്ലിയൊടിച്ചിരിക്കുകയാണ്. കൗണ്‍സിലര്‍ ജലീലിന്റെ നേതൃത്വത്തില്‍ ആറംഗസംഘമാണ് വീടുകയറി അക്രമിച്ചത്. ഇവര്‍ക്ക് പിന്തുണയുമായി വീടിന് പുറത്തും പാര്‍ട്ടിക്കാര്‍ ഉണ്ടായിരുന്നു. ഇവര്‍ ജനാലകള്‍ തകര്‍ത്തു, ചുറ്റുമതിലിന്റെ ഒരുഭാഗം പൊളിച്ചിട്ടു.
മാത്രമല്ല ഗൃഹനാഥനെ മര്‍ദിക്കുന്നത് തടഞ്ഞതിനാണ് സഹോദരപുത്രന്റെ ഇടതുകൈ കമ്പിവടികൊണ്ട് തല്ലിയൊടിച്ചത്. ഗൃഹനാഥനും ഭാര്യയ്ക്കും മര്‍ദനത്തില്‍ പരിക്കേറ്റു. സമീപവാസിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായി വഴി വീതി കൂട്ടുന്നതില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് ഒത്തുതീര്‍പ്പാക്കിയപ്പോള്‍ നേതാക്കളെ അവഗണിച്ചതിന്റെ പേരിലാണ് അക്രമമുണ്ടായതെന്ന് പറയുന്നു. കായംകുളം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
This post have 0 komentar
EmoticonEmoticon