ബ്രസീല്‍ : സാവോ പോളോ ഫാഷന്‍ ഷോയില്‍ റാമ്പ് വാക്കിനിടെ പുരുഷ മോഡല്‍ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലില്‍ നടന്ന സാവോ പോളോ ഫാഷന്‍ വീക്കിന്റെ അവസാന ദിവസമായ ശനിയാഴ്ചയാണ് സംഭവം. ടെയില്‍സ് സോറസ് എന്ന മോഡലാണ് മരിച്ചത്. ഒക്സായിലെ ഷോയ്ക്കിടെ ടെയില്‍സ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നെന്നും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും സാവോ പോളോ ഫാഷന്‍വീക്ക് സംഘാടകര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ ഇരുപത്താറുകാരനായ ടെയില്‍സിന്റെ മരണകാരണം വ്യക്തമാക്കിയിട്ടില്ല. കുഴഞ്ഞുവീണ ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം ടെയില്‍സിനെ പരിശോധിച്ചിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon