ചെന്നൈ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഡ്രസ് കോഡുമായി തമിഴ്നാട്. തമിഴ് സംസ്ക്കാരം പ്രതിഫലിപ്പിക്കുന്ന വസ്ത്രമോ അല്ലെങ്കിൽ രാജ്യത്തിന്‍റെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രമോ വേണം ധരിക്കാൻ. ഉത്തരവ് അനുസരിച്ച് സ്ത്രീകൾ സാരി, സൽവാർ കമ്മീസ്, ദുപ്പട്ടയോടു കൂടിയ ചുരിദാർ എന്നീ വസ്ത്രങ്ങളിൽ ഏതെങ്കിലും വേണം ധരിക്കാൻ. പുരുഷൻമാർ ഫോർമൽ ഷർടും പാന്‍റും വേണം ധരിക്കാൻ. തമിഴ് നാടിന്‍റെ സംസ്കാരമോ ഭാരതീയ സംസ്കാരമോ വസ്ത്രത്തിൽ ഉണ്ടാകണം.
മെയ് 28ന് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനാണ് ഉത്തരവ് ഒപ്പിട്ട് പുറത്തിറക്കിയത്. സാരി അല്ലെങ്കിൽ ചുരിദാറും ദുപ്പട്ടയും സൽവാർ കമ്മീസും സ്ത്രീകളും പുരുഷൻമാർ ഫോർമൽ പാന്‍റ്സും ഷർട്ടും ധരിക്കണം.
തമിഴ് നാട് സെക്രട്ടേറിയറ്റ് ഓഫീസ് മാനുവലിൽ 541 പാരയിലാണ് ഡ്രസ് കോഡ് സംബന്ധിച്ച പരാമർശമുള്ളത്. അതേസമയം, കോടതിയിൽ ഹാജരാകേണ്ടി വരുന്ന പുരുഷൻമാർക്ക് ഫുൾ സ്ലീവ് കോട്ടു ധരിക്കാവുന്നതാണ്.
This post have 0 komentar
EmoticonEmoticon