കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ ജോളിയുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തിയ റോയ് തോമസ് കൊലക്കേസിലാണ് ആദ്യ കുറ്റപത്രം. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.ഭർത്താവ് റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകാൻ രണ്ട് ദിവസം അവശേഷിക്കുമ്പോഴാണ് പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ് കുറ്റപത്രം സമർപ്പിക്കുന്നത്.
ആയിരത്തോളം പേജുകളുള്ള സമഗ്രമായി കുറ്റപത്രമാണ് അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. റോയി തോമസിന്റെ ഭാര്യ ജോളി, റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു, താമരശ്ശേരിയിലെ സ്വർണ്ണപ്പണിക്കാരൻ പ്രജു കുമാർ, കട്ടാങ്ങലിലെ സിപിഐഎം മുൻ നേതാവ് മനോജ് എന്നിങ്ങനെ നാല് പ്രതികളാണ് കേസിലുള്ളത്
സൈനഡ് ശരീരത്തിനുള്ളിൽ കടന്നതാണ് റോയി തോമസ് മരിച്ചതെന്ന് തെളിയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിലെ മുഖ്യ തെളിവ്. കൂടാതെ കൊലപാതക കാരണത്തിലേക്ക് നയിച്ച വ്യാജ ഒസ്യത്താണ് കേസിലെ മറ്റൊരു തെളിവ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കേരള പൊലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ കേസിൽ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകാനൊരുങ്ങുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon