ads

banner

Monday, 3 June 2019

author photo

അഹമ്മദാബാദ് : കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീയെ ബിജെപി എംഎൽഎ റോഡിലിട്ട് മർദിച്ചു. നരോദയിൽ ഞായറാഴ്ചയാണ് സംഭവം. ബൽറാം തവനിയാണ് എൻസിപി പ്രവർത്തകയായ നീതു തേജ്‌വനിയെ തൊഴിച്ചു വീഴ്ത്തുകയും മർദിക്കുകയും ചെയ്തത്. മർദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.സംഭവത്തെക്കുറിച്ച് സ്ത്രീ പറയുന്നതിങ്ങനെ: കുടിവെള്ള പ്രശ്നം ചർച്ച ചെയ്യുന്നതിനാണ് ബൽറാമിനെ കാണാനെത്തിയത്. എന്നാൽ ഒന്നും പറയാതെ എംഎൽഎ മർദിക്കാൻ തുടങ്ങി.

രക്ഷിക്കാനെത്തിയ ഭർത്താവിനെയും ബൽറാമിന്റെ അനുയായികൾ വടിയെടുത്ത് മർദിച്ചു.കൂടെ സമരം ചെയ്യാനെത്തിയ സ്ത്രീകളേയും മർദിച്ചു. ഓഫിസിലെത്തിയ സ്ത്രീ, തന്നെയാണ് ആദ്യം ആക്രമിച്ചതെന്ന് ബൽറാം പറഞ്ഞു. പ്രതിരോധത്തിന്റെ ഭാഗമായാണ് സ്ത്രീയെ മർദിക്കേണ്ടി വന്നത്. സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും എംഎൽഎ പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement