കൊളംബോ: സൈനികവേഷമണിഞ്ഞ ഭീകരര്‍ വീണ്ടും ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അതീവ ജാഗ്രത. വാനും മറ്റും ഉപയോഗിച്ച് അഞ്ചിടങ്ങളില്‍ ആക്രമണം നടത്താനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സി വിവിധ വിഭാഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉള്ളത്.
സൈനിക വേഷം ധരിച്ച ഭീകരര്‍ അഞ്ചിടങ്ങളില്‍ ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നുണ്ടെന്നാണ് വിവരം. അടുത്ത ആക്രമണത്തിന് ഭീകരര്‍ തെരഞ്ഞെടുത്തിരിക്കുന്നത് ബട്ടിക്കലോവയാണെന്നും കത്തില്‍ പറയുന്നു.
കിഴക്കന്‍ തീരത്തെ പ്രധാന നഗരമാണ് ബട്ടിക്കലോവ.
നാഷണല്‍ തൗഹീദ് ജമാഅത്തിനു പിന്നാലെ ജാമിയത്തുള്‍ മില്ലത്ത് ഇബ്രാഹിം എന്ന ഭീകര സംഘടനയും ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചന.
This post have 0 komentar
EmoticonEmoticon