പത്തനംതിട്ട: ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാന്‍റില്‍ കഴിയുന്ന കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന് നാമ നിർദേശ പത്രിക സമർപ്പിക്കാൻ കോടതി അനുമതി. റാന്നി കോടതിയാണ് അനുമതി നൽകിയത്.
ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രകാശ് ബാബുവിനെതിരെയുള്ള കേസ്. മാര്‍ച്ച് 28നാണ് പ്രകാശ് ബാബു പമ്പ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതുൾപ്പെടെയുള്ള കേസുകളും പ്രകാശ് ബാബുവിനെതിരെ ഉണ്ട്. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ് കെപി പ്രകാശ് ബാബു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon