ads

banner

Tuesday, 2 April 2019

author photo

തിരുവനന്തപുരം: ശബരിമല വിഷയത്തെ രാഷ്ട്രീയ വിജയം നേടാനുള്ള ശ്രമമായാണ് ബിജെപി കണ്ടതെന്ന് എൻഎസ്എസ്. സമരത്തിനും നിയമ പോരാട്ടത്തിനും തയ്യാറായത് യുഡിഎഫ് മാത്രമാണെന്നും എൻ.എസ്.എസ് മുഖപത്രത്തില്‍ പറയുന്നു.

ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് കേന്ദ്രസർക്കാരോ ബി.ജെ.പിയോ ഒന്നും ചെയ്തില്ലെന്നാണ് എൻ.എസ്.എസിന്റെ വിമർശം. ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസിനൊപ്പം ബി.ജെ.പിയും രംഗത്തെത്തി. എന്നാൽ യു.ഡി.എഫ് നിയമ നടപടികൾ സ്വീകരിച്ചപ്പോൾ സമരം നടത്താൻ മാത്രമാണ് ബി.ജെ.പി തയ്യാറായത്. ഇത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആയിരുന്നുവെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

ഖജനാവും അധികാരവും ഉപയോഗിച്ച് സംസ്ഥാന സർക്കാർ വിശ്വാസ സംരക്ഷണത്തെ അടിച്ചമർത്താനാണ് ശ്രമിച്ചത് എന്നും വിമർശമുണ്ട്. പാർലമെൻറ് തിരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് ശബരിമല ഉത്സവത്തിന് നടതുറന്നപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതെന്നും എൻ.എസ്.എസ് വിമർശിച്ചു.  

ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ച നിലപാട് തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലാണ് ബി.ജെ.പി നേതാക്കൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചാണ് എൻ.എസ്.എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement