ലഖ്നോ: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് സംഘപരിവാർ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്റെ കുടുംബം വോട്ടർപട്ടികയിൽനിന്ന് പുറത്ത്. വ്യാഴാഴ്ച ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഗൗതം ബുദ്ധ്നഗറിലെ വോട്ടർ പട്ടികയിൽ അഖ്ലാഖിന്റെ കുടുംബം ഇല്ല.2015 സെപ്റ്റംബർ 28നാണ് ഗ്രേറ്റർ നോയിഡയിലെ ഗ്രാമത്തിൽ മുഹമ്മദ് അഖ്ലാഖിനെ സംഘ്പരിവാർ പ്രവർത്തകർ കൊലപ്പെടുത്തിയത്.
ഗ്രാമവാസികൾ വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്തിയപ്പോൾ അഖ്ലാഖിന്റെ കുടുംബം വോട്ടു ചെയ്യാനാകാതെ വീട്ടിൽ കഴിഞ്ഞു. കുറെ മാസങ്ങളായി കുടുംബം ഗൗതം ബുദ്ധ്നഗറിൽ താമസിക്കുന്നില്ലെന്നാണ് ബി.എൽ.ഒ നൽകുന്ന വിശദീകരണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon