മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കറെക്കെതിരെ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂറിന്‍റെ വിവാദ പരാമർശത്തിൽ ബിജെപിയും മോദിയും മാപ്പ് പറയണമെന്ന് കോൺഗ്രസ്. പ്രഗ്യ സിങിന്റെ പ്രസ്താവനയിലൂടെ പാക് ഭീകരൻ അജ്മൽ കസബിന്‍റെ സുഹൃത്തുക്കൾ ബിജെപിയിൽ ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല കുറ്റപ്പെടുത്തി.
രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞവരെ രാജ്യദ്രോഹികൾ എന്നു മുദ്രകുത്തുകയാണ് ബിജെപി. രക്തസാക്ഷികളെ രാജ്യദ്രോഹികൾ എന്നു വിളിച്ചവരുടെ പാർട്ടിക്ക് വേണ്ടി മോദി മാപ്പ് പറയണം. വീരമൃത്യു വരിച്ച ഹേമന്ത് കർക്കറയെ പ്രഗ്യ സിങ് അപമാനിച്ചു. പ്രഗ്യസിങ് ഠാക്കൂർ ഭീകരവാദികളുടെ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം അശോക ചക്രം നൽകി നൽകി ആദരിച്ച മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനും മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനുമായ ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ചിരുന്നെന്നാണ് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിങ് ഠാക്കൂർ പറഞ്ഞത്. വാർത്താ സമ്മേളനത്തിനിടെയായിരുന്നു പ്രഗ്യ സിങ് ഠാക്കൂറിന്‍റെ വിവാദ പ്രസ്താവന.
തനിക്കെതിരെ കര്‍ക്കറെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ ഹേമന്ദ് കർക്കറെയെ കൊല്ലുമെന്ന് ശപിച്ചിരുന്നുവെന്നും പ്രഗ്യ സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൈയടികളോടെയാണ് പ്രഗ്യയുടെ വാക്കുകളെ കൂടെയെത്തിയ ബിജെപി നേതാക്കൾ വരവേറ്റത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon