തിരുവവന്തപുരം: വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വേനല്‍മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറം ജില്ലയിലെ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.കഴിഞ്ഞ ദിവസം തെക്കന്‍ കേരളത്തില്‍ വ്യാപകമായി വേനല്‍മഴ പെയ്തിരുന്നു. എന്നാല്‍, വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ചിലയിടങ്ങളില്‍ മാത്രമാണ് മഴ പെയ്തത്.
അതേസമയം പത്തനംതിട്ടയിലെ റാന്നിയില്‍ നല്ല മഴ ലഭിച്ചിരുന്നു. മഴ ലഭിച്ചതോടെ പലയിടത്തും താപനിലയില്‍ നേരിയ കുറവുണ്ടായി. ഈ വര്‍ഷം കാലവര്‍ഷം സാധാരണയായി ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon