കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റ് കയറുന്നതിനിടെ രണ്ടു പേർ മരിച്ചു. ബ്രിട്ടിഷ് പർവതാരോഹകന്‍ റോബിൻ ഫിഷർ (44), അമ്പത്താറുകാരനായ ഐറിഷ് സ്വദേശി എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ, മേയ് 14ന് ആരംഭിച്ച ഈ വർഷത്തെ മലകയറ്റ സീസണിൽ മരിച്ചവരുടെ എണ്ണം പത്തായി.എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ പോയിന്റിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് റോബിൻ ഫിഷർ തളർന്നു വീണത്. രക്ഷിക്കാൻ ഗൈഡുകൾ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതർ അറിയിച്ചു. പർവതത്തിന്റെ വടക്ക് ടിബറ്റൻ മേഖലയിൽ വച്ചാണ് ഐറിഷ് സ്വദേശി മരിച്ചതെന്നും അവർ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമാകുന്നതിനെ തുടർന്നു കൊടുമുടിയുടെ മലകയറ്റ ഭാഗം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അടയ്ക്കാനിരിക്കെയാണ് അപകടം. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ സീസൺ തുടങ്ങി ചുരുങ്ങിയ കാലയളവിൽ ഇത്രയും മരണം രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. നാല് ഇന്ത്യക്കാരും അമേരിക്ക, ഓസ്ട്രിയ, നേപ്പാൾ, അയർലൻഡ് സ്വദേശികളും അടക്കമുള്ള പർവതാരോഹകരാണ് ഈ സീസണിൽ മരിച്ച മറ്റുള്ളവർ.അപകട മേഖലയിൽ മലകയറ്റകാരുടെ തിരക്ക് വർധിച്ചതാണ് മരണസഖ്യ ഉയരാൻ കാരണമെന്നാണ് സൂചന. കാലാവസ്ഥ പ്രതികൂലമാകുന്നതിനു മുൻപു കൊടുമുടി കയറാൻ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനാൽ മലകയറ്റ ഭാഗത്തെ തിരക്കു കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon