പെരുവന്താനം : ഇടുക്കി പെരുവന്താനത്തിന് സമീപം കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. റോഡില്‍ നിന്ന് വന്‍ താഴ്ചയിലേക്ക് പതിച്ച ബസ് മരത്തില്‍ തട്ടി നിന്നതോടെയാണ് വന്‍ ദുരന്തം ഒഴിവായത്.
പെരുവന്താനത്തിന് സമീപം മരുതുംമൂട്ടില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.20 ഓടെയായിരുന്നു അപകടം. കുമളിയില്‍ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.
നേരിയ ചാറ്റല്‍ മഴയില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. റോഡില്‍ നിന്നും വട്ടം മറിഞ്ഞ് താഴേക്ക് പതിച്ചെങ്കിലും റബര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon