കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ തെളിവെടുപ്പിന് ഹാജരാകണമെന്ന് കാണിച്ച് ബസ് ഉടമ സുരേഷ് കല്ലടയ്ക്കും രണ്ട് ഡ്രൈവർമാർക്കും എറണാകുളം ആർ ടി ഒ നോട്ടീസ് നൽകി. നോട്ടീസ് കൈപ്പറ്റി അഞ്ചു ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ആർടിഒ നോട്ടീസ് നൽകിയിരിക്കുന്നത്.
എറണാകുളം റീജിയണൽ ട്രാൻസ്‌പോർട് ഓഫീസറുടെ മുന്നിലാണ് മൂവരും തെളിവെടുപ്പിന് ഹാജരാകേണ്ടത്. യാത്രക്കിടയിൽ ട്രിപ്പ് നിർത്തിയ ബസ് ഡ്രൈവറും പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്‍റെ ഡ്രൈവറുമാണ് സുരേഷ് കല്ലടയ്ക്കൊപ്പം ഹാജരാകേണ്ടത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon