തിരുവനന്തപുരം: കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ കണ്ണൂര്‍ പുതിയങ്ങാടിയിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മുഹമ്മദ് ഫായിസ്, മുഹമ്മദ്, സമദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ജനപ്രാതിനിധ്യ നിയമത്തിലെ 171-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെ രണ്ട് ബൂത്തുകളിലായാണ് കള്ളവോട്ട് നടന്നത്.
This post have 0 komentar
EmoticonEmoticon