ഈരാറ്റുപേട്ട: എംഎല്‍എ പി സി ജോര്‍ജിനെതിരെ കൈക്കൂലി ആരോപണവുമായി മുന്‍ പ്രൈവറ്റ് സെക്രട്ടറി പി ഇ മുഹമ്മദ് സക്കീര്‍. തന്റെ സാന്നിധ്യത്തില്‍ പി സി ജോര്‍ജ് 5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നു മുഹമ്മദ് സക്കീര്‍ വെളിപ്പെടുത്തി. ഈരാറ്റുപേട്ടയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് മുഹമ്മദ് സക്കീര്‍ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.
മുന്‍പ് മുഹമ്മദ് സക്കീര്‍ കൈക്കൂലി വാങ്ങിയ 10 ലക്ഷം രൂപ താന്‍ ഇടപെട്ട് തിരികെ കൊടുത്തുവെന്നു പി.സി ജോര്‍ജ് അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോള്‍ മുഹമ്മദ് സക്കീര്‍ രംഗത്തെത്തിയിരിക്കുന്നത്.
ചീഫ് വിപ്പായിരുന്ന കാലത്ത് നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ പേരിലും പേഴ്‌സണല്‍ സ്റ്റാഫുകള്‍ നിയമിച്ച വകയിലും പി.സി ജോര്‍ജ്ജ് കൈക്കൂലി കൈപ്പറ്റി എന്നാണ് മുഹമ്മദ് സക്കീര്‍ ആരോപിക്കുന്നത്. ഇ.കെ കുഞ്ഞു മുഹമ്മദ് ഹാജിയില്‍ നിന്ന് തന്റെ സാന്നിധ്യത്തില്‍ പണം വാങ്ങി എന്നാണ് സക്കീര്‍ ആരോപിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon