ഭുവനേശ്വർ: ഒഡിഷയിൽ കനത്ത നാശംവിതച്ച ഫോനി ചുഴലിക്കാറ്റിൽ മരണസംഖ്യ 64 ആയി ഉയർന്നു. ഏറ്റവും കൂടുതൽ പേർ മരിച്ചത് പുരിയിലാണ്. 39 പേർ. ഖോർധയിൽ ഒമ്പത്, ജാജ്പുർ, മയൂർഭഞ്ച് എന്നിവിടങ്ങളിൽ നാല് വീതം, കേന്ദ്രപദയിൽ മൂന്ന് എന്നിങ്ങനെയാണ് ഒഡിഷ സർക്കാർ പുറത്തുവിട്ട കണക്കുകൾ. പരിക്കേറ്റ 160 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ഒരു കോടി അറുപത്തഞ്ച് ലക്ഷം പേരെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിക്കുകയും 34 ലക്ഷം കന്നുകാലികൾ ചത്തൊടുങ്ങുകയും ചെയ്തിട്ടുണ്ട്. പുരിയിൽ 1,89,095 വീടുകളും ചുഴലിക്കാറ്റിൽ തകർന്നു. പുരി, ഖുർദ, കട്ടക്, കേന്ദ്രപദ എന്നീ ജില്ലകളിൽ വൈദ്യുതി തകരാറുണ്ടായി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon