ads

banner

Friday, 31 May 2019

author photo

വിൻഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാന് വൻ ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് 81 റൺസെടുക്കുന്നതിനിടെ എട്ടു വിക്കറ്റുകൾ നഷ്ടമായി. 19 ഓവർ പൂർത്തിയാകുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. മുഹമ്മദ് ഹഫീസ് (15), വഹാബ് റിയാസ് (ഒന്ന്) എന്നിവരാണ് ക്രീസിൽ.മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജേസൺ ഹോൾഡർ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ആന്ദ്രെ റസ്സൽ, ഒഷെയ്ൻ തോമസ്, ഒരു വിക്കറ്റ് പിഴുത ഷെൽഡൺ കോട്രൽ എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്. 22 റൺസ് വീതമെടുത്ത ഫഖർ സമാൻ, ബാബർ അസം  എന്നിവരാണ് പാക്കിസ്ഥാന്റെ ഇതുവരെയുള്ള ടോപ് സ്കോറർമാർ. സമാൻ 16 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതവും അസം 33 പന്തിൽ രണ്ടു ബൗണ്ടറി സഹിതവുമാണ് 22 റൺസ് നേടിയത്.

ഇമാം ഉൾ ഹഖ് (11 പന്തിൽ രണ്ട്), ഹാരിസ് സൊഹൈൽ (11 പന്തിൽ എട്ട്), സർഫറാസ് അഹമ്മദ് (12 പന്തിൽ എട്ട്), ഇമാദ് വസിം (മൂന്നു പന്തിൽ ഒന്ന്), ഷതാബ് ഖാൻ (പൂജ്യം), ഹസൻ അലി (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

നേരത്തെ, ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ജേസൺ ഹോൾഡർ ഫീൽഡിങ് തിരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിങ് നിരയും പാക്ക് ബോളർമാരും തമ്മിലുള്ള പോരാട്ടമാകും മൽസരമെന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാൻ ടീമിൽ ആസിഫ് അലിക്ക് ഇടമില്ല. വിൻഡീസ് നിരയിൽ പരുക്കുള്ള എവിൻ ലൂയിസ്, ഷാനൺ ഗബ്രിയേൽ എന്നിവർക്കൊപ്പം ഫാബിയൻ അലൻ, കെമർ റോച്ച് എന്നിവരും പുറത്തിരിക്കും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement