ലോകേഷ് രാഹുലിന്റെയും എം.എസ് ധോണിയുടെയും സെഞ്ചുറിക്കരുത്തില്‍ ലോകകപ്പിനു മുന്നോടിയായി ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ 95 റണ്‍സിന്റെ വിജയം സ്വന്തമാക്കി. സിക്സറടിച്ച് സെഞ്ച്വറി നേടി ധോണി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ മത്സരത്തിനിടെ ധോണിയുടെ മറ്റൊരു പ്രവൃത്തിയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ച.
48-ാം ഓവറിലെ മൂന്നാം പന്തില്‍ ഹാര്‍ദിക്(22) പുറത്തായെങ്കിലും ഇന്ത്യന്‍ സ്‌കോറിംഗിനെ ബാധിച്ചില്ല. അബുവിന്‍റെ 49-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സറടിച്ച് ധോണി 100 പൂര്‍ത്തിയാക്കി. എന്നാല്‍ അവസാന ഓവറില്‍ ഷാക്കിബ് ധോണിയെ(78 പന്തില്‍ 113) ബൗള്‍ഡാക്കി. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ദിനേശ് കാര്‍ത്തിക്(7), ജഡേജ(11) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി റുബേലും ഷാക്കിബും രണ്ടും സൈഫുദീനും മുസ്‌താഫിസുറും ഓരോ വിക്കറ്റും വീഴ്‌ത്തി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon