രജിഷ വിജയൻ നായികയായ മലയാള ചിത്രം ഫൈനൽസ് ഷൂട്ടിംഗ് പൂർത്തിയാക്കി. അന്താരാഷ്ട്ര സൈക്ലിംഗ് താരമായി രജിഷ വേഷമിടുന്ന ചിത്രമാണിത്. ഏപ്രിൽ 24ന് ഷൂട്ടിങ്ങിനിടെ രജിഷക്ക് വീണു പരിക്കേറ്റിരുന്നു. തുടർന്ന് മൂന്നു ദിവസത്തെ വിശ്രമം വേണ്ടി വന്നു. കട്ടപ്പന നിർമൽ സിറ്റിയിൽ സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. പരിക്ക് സാരമല്ലാത്തതിനാൽ രജിഷക്ക് വീണ്ടും സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞു. ഇനി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടക്കും. നിരഞ്ജ് മണിയൻപിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷമാണ് രജിഷക്ക്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയാണ് ഈ കഥാപാത്രം. ഗോദക്ക് ശേഷം സ്ത്രീ കഥാപാത്രത്തിൽ ഊന്നിയ മലയാളത്തിലെ മറ്റൊരു സ്പോർട്സ് ചിത്രമാകും ഇത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. സംവിധാനം പി.ആർ. അരുൺ. സംഗീതം കൈലാസ് മേനോൻ. അടുത്തിടെ പുറത്തു വന്ന ജൂൺ ആണ് രജിഷയുടെ റിലീസ് ആയ ഏറ്റവും പുതിയ ചിത്രം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon