തൃശൂര്‍: ശബരിമലയില്‍ താൻ തുടർന്ന് വരുന്ന ആചാരവുമായി മുന്നോട്ട് പോകാനാണ് താൽപര്യമെന്ന് രമ്യ ഹരിദാസ്. അമ്മൂമ്മയും അമ്മയും തുടരുന്ന ആചാരമുണ്ട്, ആ രീതിയിൽ മുന്നോട്ട് പോകാനാണ് തന്റെ ഇഷ്ടമെന്ന് രമ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. ശബരിമലയില്‍ തനിക്ക് പോകാവുന്ന സമയമാകുമ്പോൾ പോയി ദർശനം നടത്തുമെന്നും ആരേയും മുറിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ഇടത് മുന്നണി കണവീനര്‍ വിജയരാഘവനന്‍റെ വിവാദ പരാമർശം വേദനിപ്പിച്ചുവെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു. വനിതാ കമ്മീഷൻ സ്വയം വിമർശനം നടത്തണം എന്നും രമ്യ പറഞ്ഞു. സംഭവത്തില്‍ കമ്മീഷൻ രണ്ട് മാസമായിട്ടും മൊഴി എടുത്തില്ലെന്നും കമ്മീഷൻ സ്വമേധയാ കേസ് എടുത്തെങ്കിൽ മൊഴി എടുക്കുമായിരുന്നുവെന്നും രമ്യ പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon