തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട്. പൊലീസ് അസോസിയേഷൻ സ്വാധീനിച്ചെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. പുറത്തുവന്ന ശബ്ദരേഖയിൽ പരാമർശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് ഇന്‍റലിജൻസ് മേധാവി വിനോദ് കുമാർ നാല് പേജുള്ള റിപ്പോർട്ട് ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയത്.
എല്ലാ ജില്ലയിലും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. വോട്ട് ചെയ്യുന്നതിന് മുൻപും ശേഷവും അസോസിയേഷന്‍റെ ഇടപെടൽ ഉണ്ടായി. ഭീഷണി കാരണം പലരും തെളിവ് നൽകാൻ മടിക്കുകയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.
പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ അസോസിയേഷൻ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പൊലീസ് സംഘടന നേതാവിന്‍റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്ന ശബ്ദരേഖയിലുള്ളത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon