റായ്ബറേയ്ലി: ബിജെപിയെ ഏതെങ്കിലും തരത്തില്‍ സഹായിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിലൂടെ ബിജെപിയെ സഹായിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന എസ്പി- ബിഎസ്പി മഹാ സഖ്യത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. റായ്ബറേലിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ബിജെപിയെ സഹായിക്കുന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്- മഹാസഖ്യത്തെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുകയാണെന്ന ആരോപണത്തിനു മറുപടിയായി പ്രിയങ്ക പറഞ്ഞു. ആ വിനാശകാരമായ തത്വശാസ്ശാസ്ത്രത്തോടു പൊരുത്തപ്പെടാന്‍ ജീവിതത്തിലൊരിക്കലും തനിക്കു കഴിയില്ല. ഉത്തര്‍പ്രദേശിലെ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ബിജെപിയുടെ വോട്ട് മാത്രമേ ചോര്ത്തുകയുള്ളൂ. തനിക്കത് വ്യക്തമാണെന്നും പ്രിയങ്ക പറഞ്ഞു.
This post have 0 komentar
EmoticonEmoticon