പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് ജനുവരി 14ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
മകരവിളക്കിന് മുന്നോടിയായുളള തിരുവാഭരണഘോഷയാത്ര പന്തളം കൊട്ടാരത്തില്‍ നിന്നും ഇന്ന് ആരംഭിക്കും. ഇന്ന് പുലര്‍ച്ചെ നടപടി പൂര്‍ത്തിയാക്കി പന്തളം കൊട്ടാരത്തിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ പേടകങ്ങളിലാക്കി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുവച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon