മുബൈ: ഇന്ത്യയിലും മുഖംമറക്കുന്ന ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന.പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലാണ്ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മുഖം മറയ്ക്കുന്ന വിധത്തിലുള്ള ബുര്‍ഖ ധരിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ബുര്‍ഖ നിരോധിക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം.
നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആളുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. നിഖാബ്, ബുര്‍ഖ എന്നിവ പൊതു ഇടങ്ങളില്‍ ധരിക്കുന്നതു രാജ്യസുരക്ഷക്കു പ്രശ്‌നമുണ്ടാക്കുമെന്നും ലേഖനത്തില്‍ പറയുന്നു. ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവരില്‍ ചിലര്‍ ബുര്‍ഖ ധരിച്ചാണു രക്ഷപ്പെട്ടതെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

This post have 0 komentar
EmoticonEmoticon