ന്യൂയോർക്ക്: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും പാക് ഭീകരസംഘടനയായ ജെയ് ഷെ മുഹമ്മദിന്‍റെ തലവനുമായ മസൂദ് അസറിനെ ആഗോള ഭീകരരുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ മുമ്പ് എതിര്‍ത്തിരുന്ന ചൈന, നിലപാട് മാറ്റിയതോടെയാണ് ഇന്ത്യയുടെ ശ്രമം വിജയിക്കാനുള്ള വഴിതെളിയുന്നത്. ഇന്നു ചേരുന്ന യു.എന്‍ രക്ഷാസമിതിയില്‍ മസൂദിനെതിരായ പ്രമേയം അവതരിപ്പിക്കും.
നേരത്തെ, നാലു തവണ ചൈന വീറ്റോ അധികാരം ഉപയോഗിച്ച് മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തടഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഇസ്‌ലാമിക് സ്റ്റേറ്റ് ആന്‍ഡ് അല്‍ഖ്വയിദ സാങ്ഷന്‍ കമ്മിറ്റിയാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുക. മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon