മൂപ്പത്ത് വര്‍ഷമായി തുടര്‍ന്നുവന്ന അകിഹിറ്റോ ഭരണത്തില്‍ നിന്നും സ്ഥാനമൊഴിഞ്ഞു.ടോകിയോയിലെ ഇംപീരിയല്‍ പാലസിലാണ് അദേഹം തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.
30 വര്‍ഷമായി തുടര്‍ന്നുവന്ന പദവിയില്‍ നിന്ന് താഴെയിറങ്ങിയിരിക്കുകയാണ് ചക്രവര്‍ത്തി അകിഹിറ്റോ. അനാരോഗ്യം കണക്കിലെടുത്താണ് പദവിയൊഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അകിഹിറ്റോ പറഞ്ഞു. 85ആം വയസിലാണ് അകിഹിറ്റോ അധികാരമൊഴിയുന്നത്. 200 വര്‍ഷം വരെ തുടരാന്‍ അധികാരമുള്ള ഏക വ്യക്തിയാണ് അദ്ദേഹം. ഇന്നലെ നടന്ന ചടങ്ങില്‍ ചക്രവര്‍ത്തി പദവിയുടെ അടയാളമായി സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ അദ്ദേഹം തിരിച്ചു നല്‍കി.
അകിഹിറ്റോക്ക് ശേഷം പുതിയ ചക്രവര്‍ത്തിയെ തീരുമാനിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകന്‍ ക്രൌണ്‍ പ്രിന്‍സ് നറുഹിറ്റോയാണ് പുതിയ ചക്രവര്‍ത്തി. ഇന്ന് അദ്ദേഹം അധികാരമേല്‍ക്കും.

This post have 0 komentar
EmoticonEmoticon