ന്യൂഡല്‍ഹി:സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വീണ്ടും പ്രചരണ വിലക്ക്. 48 മണിക്കൂര്‍ സമയത്തേക്കാണ് അസംഖാനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രചരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്.
വിലക്ക് വന്നതോടെ നാളെയും മറ്റന്നാളും അസംഖാന് പ്രചരണം നടത്താനാകില്ല. ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ അസംഖാന്‍ ഇത് രണ്ടാം തവണയാണ് നടപടിക്ക് വിധേയനാകുന്നത്.
സ്ത്രീകളെപ്പറ്റി മോശം പരാമര്‍ശം നടത്തിയതിന് അസം ഖാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പ് മൂന്ന് ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എസ്പി വിട്ട് ബിജെപിയിലേക്ക് എത്തി രാംപൂരില്‍ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്‌ക്കെതിരെയാണ് അസംഖാന്‍ കാക്കി അടിവസ്ത്രം ധരിക്കുന്ന സ്ത്രീ എന്ന പരാമര്‍ശം നടത്തിയതിന് അസംഖാനെതിരെ കേസും എടുത്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon