കോട്ടയം: പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിന്റെ ചിഹ്നമേതെന്ന് നാളെ അറിയാം. കോട്ടയം കലക്ട്രേറ്റിൽ മുഖ്യ വരണാധികാരിയായ സബ് കലക്ടർ ചിഹ്നം അനുവദിക്കും. ജോസ് ടോം അടക്കം 12 സ്വതന്ത്ര സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. പത്രിക പിൻവലിക്കാൻ നാളെ വരെ സമയമുണ്ട്. ഇതിന് ശേഷമായിരിക്കും ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം. പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നീ ചിഹ്നങ്ങളിൽ ഒന്നാണ് ജോസ് ടോം ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം രണ്ടില ചിഹ്നം നഷ്ടമായതിന് പിന്നാലെ പി.ജെ ജോസഫിനെ പരോക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് മുഖപത്രം. പാലായിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ചിലർ അപസ്വരമുണ്ടാക്കാൻ ശ്രമിക്കുന്നു. ശകുനം മുടക്കാൻ നോക്കുകുത്തിപ്പോലെ വഴി വിലങ്ങിയവർ വിഡ്ഢികളായി മാറിയെന്നാണ് ജോസഫിനെതിരെയുള്ള ഒളിയമ്പ്. ഇതോടൊപ്പം ലേഖനത്തിൽ ജോസ് കെ.മാണിയെയും പ്രശംസിക്കുന്നു.
സ്ഥാനാർഥി പ്രഖ്യാപനത്തോടെ ജനപ്രീതിയിൽ ജോസ് കെ.മാണിയുടെ ജനപ്രീതി വർധിച്ചുവെന്നും പ്രതിച്ഛായയിലെ ലേഖനം വിലയിരുത്തുന്നു. കുടുംബത്തിൽ നിന്ന് സ്ഥാനാർഥിയെ വേണ്ടെന നിലപാടും ജനാധിപത്യ രീതിയിൽ സ്ഥാനാർഥി നിർണയവും ജോസ്.കെ.മാണിയുടെ നേതൃപാടവത്തിന്റെ മികവാണെന്നും ലേഖനത്തിലുണ്ട്.
HomeUnlabelledജോസ് ടോമിന്റെ ചിഹ്നമേതെന്ന് നാളെ അറിയാം; പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നീ ചിഹ്നങ്ങളിൽ ഒന്നാണ് ജോസ് ടോം ആവശ്യപ്പെട്ടിട്ടുള്ളത്
This post have 0 komentar
EmoticonEmoticon