ads

banner

Friday, 30 August 2019

author photo

ബിഹാർ : സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് വസ്ത്രധാരണത്തിൽ പ്രത്യേക നിർദേശവുമായി ബിഹാർ സർക്കാർ. സെക്രട്ടേറിയറ്റിൽ ജീവനക്കാർ ടീ ഷർട്ടും ജീൻസും ധരിച്ചെത്തുന്നത് വിലക്കിയ സർക്കാർ അന്തസുള്ളതും ലളിതവുമായ വസ്ത്രം ധരിക്കണമെന്ന നിർദേശവും നൽകി.
സെക്രട്ടേറിയറ്റ് ഓഫീസിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമാണ് വസ്ത്രധാരണ സംബന്ധിച്ച് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ലളിതവും ഇളം നിറത്തിലുള്ളതുമായ വസ്ത്രം വേണം ധരിക്കാൻ. അന്തസ് തോന്നിക്കുന്നതും സുഖപ്രദവുമായ വസ്ത്രം ധരിക്കണമെന്നും ജീൻസും ടീ ഷർട്ടും ഒഴിവാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ജോലിയുടെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ച് വസ്ത്രങ്ങൾ തെരഞ്ഞെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement