തംലൂക്ക്: പശ്ചിമ ബംഗാളില്‍ ജയ് ശ്രീരാം വിളിക്കുന്നവരെ മുഖ്യമന്ത്രി മമത ബാനര്‍ജി ജയിലിലടയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോനി കൊടുങ്കാറ്റിനെക്കുറിച്ച് സംസാരിക്കാന്‍ താന്‍ പല കുറി വിളിച്ചിട്ടും മമതാ ഫോണ്‍ എടുത്തില്ല. മമത വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് ചെയ്യുന്നതെന്ന് മോദി കുറ്റപ്പെടുത്തി.
താന്‍ ഒഡീഷയില്‍ നിന്ന് മടങ്ങിവന്നതേയുള്ളൂ. ഫോനിക്കു ശേഷമുള്ള അവസ്ഥ അവലോകനം ചെയ്യാനാണ് പോയത്. ബംഗാള്‍ മുഖ്യമന്ത്രി മമതയുമായും സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ അവരെ വിളിച്ചു. പക്ഷെ ഫോണ്‍ എടുത്തില്ല. അവര്‍ തിരിച്ചുവിളിക്കുമെന്ന് കരുതി. അതും ഉണ്ടായില്ല, മോദി പറഞ്ഞു.
ദീദിക്ക് രാഷ്ട്രീയത്തില്‍ മാത്രമാണ് ശ്രദ്ധ. എനിക്ക് അവിടത്തെ ഉദ്യോഗസ്ഥരുമായും സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിന് അവര്‍ ഉദ്യോഗസ്ഥരെയും അനുവദിച്ചില്ല, മോദി പറഞ്ഞു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങള്‍ അന്വേഷിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon