ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മിക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജ്വാസന്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ദേവീന്ദര്‍ സിങ് ഷെരാവത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഒരാഴ്ച്ചക്കിടെ ആം ആദ്മിയുടെ രണ്ടാമത്തെ എംഎല്‍എയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്.
മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്. പാര്‍ട്ടി പരിപാടികള്‍ക്ക് പോലും തന്നെ ക്ഷണിക്കാറില്ലെന്നും എഎപി തന്നെ അവഗണിക്കുകയാണെന്നും ആരോപിച്ചാണ് ദേവീന്ദര്‍ സിങ് പാര്‍ട്ടി വിട്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, നരേന്ദ്ര മോദി എംഎല്‍എമാരെ വിലയ്ക്കെടുക്കുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. റാഫേല്‍ അഴിമതിയിലൂടെ ലഭിച്ച പണമുപയോഗിച്ചാണ് എംഎല്‍എമാരെ വിലയ്ക്കുവാങ്ങുന്നത്. എത്ര എംഎല്‍എമാരെ വിലയ്ക്കെടുത്തുവെന്ന് ബിജെപി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon