തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. വിധി പ്രകാരം ഈ മാസം അവസാനം വരെയാണ് എം പാനല്‍ ഡ്രൈവര്‍മാര്‍ക്ക് ജോലിയില്‍ തുടരാന്‍ ആകുന്നത്. ഈ വിധിക്കെതിരെ സര്‍ക്കാരും കോര്‍പ്പറേഷനും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
സുപ്രീം കോടതി തീരുമാനം വരുന്നത് വരെ സര്‍ക്കാരിന് സമയം കിട്ടുമെന്നും അതിനാല്‍ ഇവരെ ഉടന്‍ പിരിച്ചുവിടില്ലെന്നുമാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചത്. പിരിച്ചുവിട്ടാല്‍ ദിവസേന 600 സര്‍വീസുകള്‍ മുടങ്ങുമെന്ന കാര്യം സുപ്രീം കോടതിയെ ബോധിപ്പിക്കും. സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനെയും പരിഗണിക്കണമെന്ന ആവശ്യം അവരും ഉയര്‍ത്തുന്നുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon