പോളയത്തോട്: കൊല്ലം പോളയത്തോട് കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ സ്വദേശി ശ്രീലക്ഷ്മിയാണ് മരിച്ചത്. എസ്എൻഡി സദനം എയർഹോസ്റ്റസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയായിരുന്നു ശ്രീലക്ഷ്മി.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന ശ്രീലക്ഷ്‌മി ഇന്ന് രാവിലെ വാതിൽ തുറക്കാതിരുന്നതോടെയാണ് ഹോസ്റ്റൽ ജീവനക്കാർ അന്വേഷിച്ചെത്തിയത്. മുറി തള്ളി തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രീലക്ഷ്‌മിയെ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശ്രീലക്ഷ്‌മിയുടെ ബന്ധുക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. മരണകാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
This post have 0 komentar
EmoticonEmoticon