ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്‍പില്‍ ഹാജരായി.സമിതി ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തി. സമിതിക്ക് മുന്നില്‍ ചീഫ് ജസ്റ്റിസ് ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു.
പരാതിക്കാരിയായ മുന്‍ സുപ്രീം കോടതി ജീവനക്കാരി സമിതിയുടെ അന്വേഷണവുമായി സഹകരിക്കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമിതി ഉടന്‍ തയ്യാറാക്കും. അന്വേഷണ സമിതിക്കെതിരെ നേരത്തെ പരാതിക്കാരി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയ ഇവര്‍ സമിതിയുമായി ഇനി സഹകരിക്കില്ലെന്നും സമിതിയുടെ സിറ്റിങുകളില്‍ ഹാജരാവില്ലെന്നും പറഞ്ഞിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon