ഉപഭോക്താക്കള്‍ക്കായി ഇനി അമുലിന്റെ പുതിയ ഉല്പാദനങ്ങളും വിതരണ രംഗത്തേക്ക് എത്തുന്നു. ഇന്ത്യയിലെ പ്രമുഖ കമ്പിനിയായ അമുല്‍ ഫ്രൂട്ട് ജ്യൂസ് ഉല്‍പ്പാദന, വിതരണ രംഗത്തേക്ക് കാല്‍വെപ്പ് നടത്തുന്നു. ഇതുവരെ പാലും, പാലുല്‍പ്പന്നങ്ങളുമാണ് അമുല്‍ ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയിരുന്നത്.
അതിനാല്‍ പ്രത്യേകിച്ചും ഗുണമേന്മയാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് അമുല്‍ എന്ന ബ്രാന്‍ഡിന്റെ സവിശേഷത. മാങ്ങ, ഓറഞ്ച് , ലിച്ചി, ആപ്പിള്‍ എന്നിവയുടെ പാക്ക് ചെയ്ത ജ്യൂസുകളാണ് വിപണിയിലെത്തിക്കുന്നത്. മാത്രമല്ല, ബോട്ടിലിന് 10 രൂപയാണ് വില ഈടാക്കുന്നത്. അമുല്‍ പ്ലാന്റുകളില്‍ നിന്നുമാണ് ഫ്രൂട്ട് ജ്യൂസിന്റെ ഉല്‍പ്പാദനം. കൂടാതെ, ഉടന്‍ തന്നെ തന്നെ ഉല്‍പ്പന്നം വിപണിയിലെത്തിക്കാനാണ് കമ്പിനിയുടെ നീക്കം.
This post have 0 komentar
EmoticonEmoticon