രാജ്യം അടുത്ത അഞ്ച് വർഷം ബിജെപി ഭരിക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമാകുന്നു. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് ബിജെപി കടന്നു. 283 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. അതേസമയം,ബിജെപി ഉൾപ്പെടുന്ന എൻഡിഎ സഖ്യം 329 സീറ്റുകളിലും ലീഡ് തുടരുകയാണ്.
കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി തനിച്ച് നേടുമെന്ന സ്ഥിതിഗതികളിലേക്കാണ് ആദ്യ ഫലസൂചനകൾ നീങ്ങുന്നത്. ഒറ്റക്ക് ഭരിക്കാനുള്ള ലീഡ് ആണ് നിലവിൽ ബിജെപിക്ക് ഉള്ളത്. മോദിയും അമിത്ഷായുമുൾപ്പെടെ പ്രമുഖ നേതാക്കന്മാരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. ഇടക്ക് വാരണാസിയിൽ മോദി പുറകിലേക്ക് പോയിരുന്നെങ്കിലും പിന്നീട തിരിച്ചുവന്നു.
അതേസമയം, യുപിഎ സഖ്യം 103 സീറ്റുകളിലും എസ്‌പി സഖ്യം 17 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 85 സീറ്റുകളിലും ആദ്യ രണ്ട് മണിക്കൂറിൽ ലീഡ് ചെയ്യുന്നു.
This post have 0 komentar
EmoticonEmoticon