ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ പിന്നിൽ. ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് രാഹുൽ പിന്നിൽ പോയത്. ഇത് മൂന്നാം തവണയാണ് രാഹുൽ പിന്നിൽ പോകുന്നത്. കഴിഞ്ഞ രണ്ട് തവണയും പിന്നിൽ പോയതിന് ശേഷം വീണ്ടും രാഹുൽ തിരിച്ചെത്തുകയായിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
അതേസമയം, അമേഠിക്ക് പുറമെ മത്സരിക്കുന്ന കേരളത്തിലെ വയനാട് സീറ്റിൽ രാഹുൽ ഗാന്ധി വളരെ അധികം മുന്നിലാണ്. വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു മുന്നേറുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം കോൺഗ്രസ് അധ്യക്ഷൻ നേടുമെന്നാണ് കോൺഗ്രസ് വിശ്വാസം.
അതേസമയം, ഇടക്ക് പിന്നിൽ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പിന്നീട് മുന്നിലേക്ക് തിരിച്ചെത്തി. മോദി വാരണാസിയിൽ നിന്നും സോണിയ റായ്ബറേലിയിലുമാണ് ജനവിധി തേടുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon