തിരുവനന്തപുരം: ശബരിമലയിലെ അക്രമങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍. ശബരിമലയില്‍ വരുമാനം കുറയാന്‍ കാരണം ബിജെപിക്കാര്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാണിക്കയിടരുതെന്നും സര്‍ക്കാരും സിപിഎം പണമെടുക്കുന്നുവെന്നും പ്രചരിപ്പിച്ചത് രാജ്യം ഭരിക്കുന്ന പ്രമുഖ കക്ഷിയാണ് എന്നിട്ട് അവര്‍ തന്നെ വരുമാനം കുറഞ്ഞെന്നും പറയുന്നു.ഇതില്‍ എന്ത് ന്യായമാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു.
മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എത്ര ഭക്തരെത്തിയാലും ജ്യോതിദര്‍ശനത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ദര്‍ശനത്തിനുള്ള സ്ഥലങ്ങളിലെ അപകടമേഖലകള്‍ കണ്ടെത്തി സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും ദേവസ്വംമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
This post have 0 komentar
EmoticonEmoticon