കാഠ്‌മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്ബോൾ കിരീടം തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യയ്ക്ക് കിരീടം. കരുത്തരായ നേപ്പാളിനെ 3-1ന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ചാമ്ബ്യന്‍മാരായാത്.
കളിയുടെ ആദ്യപകുതിയില്‍ ഡലീമയും രണ്ടാം പകുതിയില്‍ ഡാങ്ക്മിയും അഞ്ജുവും ഇന്ത്യക്കായി വല ചലിപ്പിച്ചപ്പോള്‍ 33-ാം മിനുട്ടില്‍ സബിത്രയിലൂടെ ഏക ഗോള്‍ മാത്രമാണ് നേപ്പാളിന് തിരിച്ചടിക്കാനായത്.
ഒറ്റക്കളിയും തോൽക്കാതെയാണ് സാഫ് കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വിണ്ടും മുത്തമിട്ടത്.
സെമിയില്‍ ബംഗ്ലാദേശിനെ 4-0ത്തിന് തകര്‍ത്ത ഇന്ത്യന്‍ വനിതികള്‍ ഫൈനലിലും തകര്‍പ്പന്‍ ഫോമിലായിരുന്നു. കളിയുടെ തുടക്കം മുതല്‍ മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യന്‍ വനതികള്‍ക്ക് കഴിഞ്ഞു.
2010ൽ ആരംഭിച്ച സാഫ് കപ്പിന്‍റെ ചരിത്രത്തിൽ ഇന്ത്യ ഇതുവരെ ഒറ്റക്കളിയും തോറ്റിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon