ബിഹാര്‍ :തോക്കുമായി വാര്‍ത്താ സമ്മേളനം നടത്തിയ ബിഹാറിലെ ബക്സര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി രാമചന്ദ്ര യാദവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ബക്സര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് രാമചന്ദ്ര യാദവ്. ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാമചന്ദ്ര യാദവ് തോക്കുമായി എത്തിയത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ആയുധമെടുക്കേണ്ടി വന്നേക്കാം താന്‍ അതിന് തയ്യാറായി തന്നെയാണുള്ളതെന്നായിരുന്നു രാമചന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മുന്‍ എംഎല്‍എ കൂടിയായ രാമചന്ദ്ര യാദവ് ആയുധം പ്രയോഗിക്കാന്‍ നേതാക്കന്മാരുടെ നിര്‍ദേശം കാത്തിരിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നീതി നടപ്പാകുന്നില്ലെങ്കില്‍ അതിന് വേണ്ടി നിലവിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പോരാടി നേടേണ്ടത് പോരാടി നേടണമെന്നുമായിരുന്നു രാമചന്ദ്ര യാദവിന്റെ ആഹ്വാനം.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നാല്‍ നിരത്തുകളില്‍ ചോര ഒഴുകുമെന്നായിരുന്നു രാമചന്ദ്ര യാദവ് പ്രഖ്യാപിച്ചത്. പത്രസമ്മേളനത്തിന് പിന്നാലെ ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് രാമചന്ദ്ര യാദവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon