മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയെ ലോകാരോഗ്യ സംഘടന ആദരിക്കുന്നു.
സംഘടന പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര വ്യക്തിത്വ പുരസ്‌കാരം നല്‍കിയാണ് ആദരിക്കുന്നത്.
ആരോഗ്യ മേഖലയില്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകാപരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചതായി സംഘടന വിലയിരുത്തി. ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ആദരവ് നല്‍കുന്നത്.
1978 മുതല്‍ ലോകാരോഗ്യ സംഘടനയുമായി വിവിധ മേഖലകളില്‍ ബഹ്‌റൈന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 2000ത്തോടെ എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പുവരുത്താന്‍ ബഹ്‌റൈന് സാധിച്ചിട്ടുണ്ട്.
194 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ലോകാരോഗ്യ സംഘടനയിലുള്ളത്.
നാളെ ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ആദരവ് ഏറ്റുവാങ്ങുമെന്ന് ബഹ്‌റൈനിലെ ഉന്നത വൃത്തങ്ങളും അറിയിച്ചു.
This post have 0 komentar
EmoticonEmoticon