തിരുവനന്തപുരം: പഴവങ്ങാടിയില്‍ ഉണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്നാണ് ഇലക്ട്രിക് വിഭാഗത്തിന്റെ പരിശോധനയിലെ കണ്ടെത്തല്‍.
ഒരാഴ്ച മുന്‍പ് പഴവങ്ങാടിയില്‍ ചെല്ലം അമ്പ്രല്ല മാര്‍ട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ വിശദമായ പരിശോധന അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഴവങ്ങാടിയിലെ വ്യാപാരസ്ഥാപനങ്ങളുടെ പിന്‍ഭാഗത്ത് പതിവായി മാലിന്യങ്ങല്‍ കൂട്ടിയിട്ട് കത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പുലര്‍ച്ചെ ഏഴ് മണിക്കുണ്ടായ തീപിടുത്തത്തില്‍ കൃത്യസമയത്ത് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കാതിരുന്നത് വലിയ രീതിയില്‍ തീ പടരുന്നതിന് കാരണമായിരുന്നു. സംഭവസ്ഥലത്ത് ഫോറന്‍സിക് പരിശോധനയും നടത്തിയിരുന്നു.എന്നാല്‍ കാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടിവരുമെന്നാണ് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon