ബാരാബങ്കി: ഉത്തര്‍പ്രാദേശിലെ ബാരാബങ്കിയിൽ വിഷ മദ്യം കഴിച്ച് 14 പേർ മരിച്ചു. 40തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് ദുരന്തമുണ്ടായത്. രാംനഗർ മേഖലയിലെ ഷോപ്പിൽനിന്നു മദ്യം വാങ്ങിക്കഴിച്ച റാണിഗഞ്ചിലെയും സമീപ ഗ്രാമങ്ങളിലെയും ആളുകളാണ് ദുരന്തത്തിനിരയായത്. ഇവരെ ഉടൻ രാംനഗർ കമ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിെച്ചങ്കിലും പലരും മരിച്ചു. ചിലരെ ലഖ്നോവിലെ കിങ് ജോർജ് മെഡിക്കൽ യൂനിേവഴ്സിറ്റിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് പത്ത് എക്സ്സൈസ് ഉദ്യോഗസ്ഥരെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.
ബാരാബങ്കി ജില്ലാ എക്സ്സൈസ് ഓഫിസർ ശിവ് നാരായൺ ദുബെ, എക്സൈസ് ഇൻസ്പെക്ടർ രാംതിരാത് മൗര്യ, എക്സൈസ് ഓഫിസിലെ മൂന്ന് ഹെഡ് കോൺസ്റ്റബിൾമാർ, അഞ്ച് കോൺസ്റ്റബിൾമാർ പൊലീസ് സർക്കിൾ ഓഫിസർ പവൻ ഗൗതം, സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാർ സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തില്‍ മദ്യഷോപ്പ് ഉടമയടക്കം മൂന്നുപേര്‍ക്ക് എതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon