ads

banner

Saturday 13 April 2019

author photo

മാവേലിക്കര: കേരളത്തിലെ പോലെ നവഉദാരവൽക്കരണ നയങ്ങൾ അംഗീകരിക്കാതെ ബദൽ നയങ്ങൾ നടപ്പിലാക്കുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പുറത്താക്കി അതേ നയങ്ങൾ നടപ്പിലാക്കുന്ന മറ്റൊരു സർക്കാരിനെ അവരോധിച്ചിട്ട് കാര്യമില്ല. നയങ്ങൾ മാറാതെ ജനങ്ങളുടെ ദുരിതം മാറില്ല. മൻമോഹൻസിംഗ് മാറി നരേന്ദ്രമോദി വന്നിട്ടും ജനങ്ങളുടെ ദുരിതത്തിന് മാറ്റമുണ്ടായില്ല. ഒരേ നയങ്ങളാണ് ഇരുകൂട്ടരും നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിെൻറ തെരഞ്ഞെടുപ്പ് പ്രചരണാർഥം കൊട്ടാരക്കര മണ്ഡലത്തിലെ ഓടനവട്ടത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി മോദി കഴിഞ്ഞദിവസം കോഴിക്കോട് വന്ന് കുറെ സ്ഥാനാർഥികൾക്ക് വോട്ട് ചോദിച്ചിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപിക്കുള്ള വോട്ട് സ്വന്തം സ്ഥാനാർഥികൾക്ക് കിട്ടുമെന്ന് ഉറപ്പ് വരുത്താൻ അദ്ദേഹത്തിന് കഴിയുമോയെന്നു അദ്ദേഹം ചോദിച്ചു.

പലവിധ കരാറുകളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. നേരത്തെ പരസ്യമായിട്ടായിരുന്നു. ബിജെപി നേതാവായിരുന്ന കെ ജി മാരാർ തന്നെ കോലീബി സഖ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. അന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് ആ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. ഇപ്പോൾ രഹസ്യമായി മതി എന്നാണ് തീരുമാനം. ബുദ്ധിമുട്ട് വന്നാൽ സഹായിക്കാമെന്നാണ് ചിലരുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ.

കേരളത്തിലെ കോൺഗ്രസിൽ നിന്ന് ഒട്ടേറെ പേർ ബിജെപിയിൽ പോകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസ് ജയിച്ചാൽ ബിജെപിയോടൊപ്പം പോകില്ലെന്ന് പറയാനാവില്ല. നമ്മുടെ വോട്ട് പാഴാവാൻ പാടില്ല. ഒരു കോൺഗ്രസുകാരനെ പറ്റിയും ഉറപ്പ് പറയാൻ കഴിയാത്ത സ്ഥിതിയാണ്. ഇന്നത്തെ ബിജെപി നേതൃനിരയിൽ ഉള്ളവരെല്ലാം കോൺഗ്രസുകാരാണ്. കുപ്പായം മാറുന്ന ലാഘവത്തോടെയാണ് കോൺഗ്രസുകാർ ബിജെപിയിൽ പോവുന്നത്. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പിസിസി പ്രസിഡണ്ടുമാരായിരുന്നവരുമാണ് ബിജെപിയിൽ പോയിരിക്കുന്നത്.

മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. വർഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ ബിജെപിക്ക് എതിരായി വിശാലമായ സഖ്യം ഉണ്ടാക്കാൻ കഴിയാതിരുന്നത് കോൺഗ്രസ് നിലപാട് മൂലമാണ്. യുപിയിൽ എസ്പി ബിഎസ്പി സഖ്യം കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച രണ്ട് സീറ്റിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്ന് പറഞ്ഞു. അത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. കോൺഗ്രസ് നിലപാട് ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റ് കൂടുതൽ ലഭിക്കാൻ സഹായകമാവുന്നതാണ്. ദൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ സഖ്യമാവാമെന്ന് ആംആദ്മി പാർടി പറഞ്ഞു. ദൽഹിയിൽ അവരാണ് ശക്തിയുള്ള പാർടി. ദൽഹിയിൽ ആവാം മറ്റിടങ്ങളിൽ പറ്റില്ല എന്നാണ് കോൺഗ്രസ് പറയുന്നത്. ബീഹാറിലെ വിപുലമായ സഖ്യത്തെ അട്ടിമറിച്ചത് കോൺഗ്രസ് നിലപാടാണ്. അതുപോലെ രാഹുൽഗാന്ധി കേരളത്തിൽ വന്ന് മൽസരിക്കുന്നത് ബിജെപിയെ നേരിടാനാണോ. ബിജെപിക്ക് സ്ഥാനാർഥിപോലും ഇല്ലാത്തിടത്താണ് മൽസരിക്കുന്നത്. കോൺഗ്രസിന്റെ നിലപാടിലെ പാളിച്ചയാണ് ഇതെല്ലാമെന്ന് അദ്ദേഹം പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement