ads

banner

Saturday 13 April 2019

author photo

പമ്പ:  മേടമാസ - വിഷുപൂജകൾ തൊഴാനായി ശബരിമലയിൽ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തർക്ക് അയ്യപ്പസ്വാമിയെ കണികാണാനുള്ള അവസരമൊരുക്കി വിഷുക്കണി ദർശനം 15 ന് പുലർച്ചെ 4 മണി മുതൽ 7 മണി വരെയാണ്. 14 ന് അത്താഴപൂജക്ക് ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയ ശേഷമാണ് നട അടയ്ക്കുക. 

ഓട്ടുരുളിയിലാണ്  കണിവിഭവങ്ങൾ ഒരുക്കുക. കണിവിഭവങ്ങൾ ഒരുക്കി അയ്യപ്പവിഗ്രഹത്തിന് മുന്നിലായി വയ്ക്കും.15 ന് രാവിലെ ശ്രീകോവിൽ നട തുറന്ന ശേഷം ദീപങ്ങൾ തെളിച്ച് ആദ്യം കലിയുഗവരദനായ അയ്യപ്പനെ കണി കാണിയ്ക്കും. പിന്നീട് ശരണ മന്ത്രങ്ങളുമായി കാത്ത് നിൽക്കുന്ന അയ്യപ്പഭക്തർക്ക് വിഷു കണി ദർശനത്തിന് അവസരമൊരുക്കും. 

തുടർന്ന് ഭക്തർക്ക് തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയും വിഷുക്കൈനീട്ടവും നൽകും. പതിവ് പൂജകൾ കണ്ട് തൊഴാനും പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ തൊഴാനുമായി അയ്യപ്പഭക്തരുടെ തിരക്കായിരുന്നു. 19 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. അന്നേ ദിവസം ഉച്ചയ്ക്ക് സഹസ്രകലശാഭിഷേകവും നടക്കും. മെയ് 14ന് വൈകുന്നേരം 5 ന് ഇടവമാസ പൂജകൾക്കായി നട തുറക്കും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement